---
title: "പ്രഭാത സവാരിക്കിടെ ബസിടിച്ചു; ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് മരിച്ചു"
english_title: "Hit the bus during the morning ride; Congress leader dies in Alappuzha"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/263766/Hit the bus during the morning ride; Congress leader dies in Alappuzha"
published_at: "2025-01-16T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788ac5793703_1000545790.jpg"
keywords: []
---

# പ്രഭാത സവാരിക്കിടെ ബസിടിച്ചു; ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് മരിച്ചു

> **Lead Summary:** ആലപ്പുഴയിൽ പ്രഭാത സവാരിക്കിടെ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു.

## Article Content

ആലപ്പുഴയിൽ പ്രഭാത സവാരിക്കിടെ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു.

പാണാവള്ളി മയൂരം എം.ആർ.രവി (63) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ അരൂക്കുറ്റി - ചേർത്തല റോഡിൽ കുഞ്ചരം കവലയ്ക്ക് സമീപമാണ് അപകടം.

ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലപ്പുഴ ഡിസിസി അംഗമാണ് രവി. തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസിന്റെ മുൻ പ്രസിഡന്റാണ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/263766/Hit the bus during the morning ride; Congress leader dies in Alappuzha)